KeralaLatest NewsNews

വന്‍കിട കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് പിണറായി വിജയൻ

മൂന്നാര്‍: വന്‍കിട കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ പട്ടയ വിതരണം പൂര്‍ത്തിയാക്കുമെന്ന വാക്ക് സര്‍ക്കാര്‍ പാലിച്ചു. അടുത്തു നടക്കുന്ന പട്ടയമേളയില്‍ വിതരണം ചെയ്യാന്‍ ആയിരക്കണക്കിന് പട്ടയങ്ങള്‍ തയ്യാറാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പെരിഞ്ചാകുട്ടിയില്‍ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി നല്‍കുമെന്നും പിണറായി വിജയൻ പറയുകയുണ്ടായി.

നീലക്കുറിഞ്ഞിയുമായി ബന്ധപ്പെട്ടുവന്ന വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. നീലക്കുറിഞ്ഞി എന്നത് കേരളത്തിലെയും രാജ്യത്തെതന്നെയും വലിയ ദൃശ്യ വിരുന്നാണ്. അത് സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ആ നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും പിണറായി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button