ന്യൂഡൽഹി: ഭീകരവാദം ലോകത്തെ മുഴുവന്‍ മാനവരാശിക്കും ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഭീകരാക്രമണത്തിന്റെ ഒന്‍പതാം വാര്‍ഷികദിനത്തില്‍ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നാല് പതിറ്റാണ്ടായി ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളി ഇന്ത്യ ലോകത്തോട് പറയുന്നു. ആദ്യഘട്ടത്തില്‍ ലോകം ഇന്ത്യയെ കാര്യമായെടുത്തില്ല. എന്നാല്‍ ഭീകരവാദത്തിന്റെ വിനാശകരമായ വശം ഇന്ന് ലോകം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതു മഹാവീരന്റെയും ബുദ്ധന്റെയും ഗുരു നാനാക്കിന്റെയും മഹാത്മാ ഗാന്ധിയുടെയും നാടാണ്. സമാധാനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും സന്ദേശം പകർന്ന നാട്. ഭീകരവാദം ഇതിനെയെല്ലാം തച്ചുടയ്ക്കാനാണ് ശ്രമിക്കുന്നത്. അതിനെതിരെ ലോകത്തിലെ മുഴുവന്‍ മനുഷ്യശക്തികളും ഒന്നിച്ച് പോരാടണമെന്നും മോദി അഭിപ്രായപ്പെട്ടു.
Post Your Comments