ലണ്ടന്‍: ഫെയ്സ്ബുക്കില്‍ നുഴഞ്ഞുകയറി ഇന്ത്യക്കാരനായ യോഗ ഇന്‍സ്ട്രക്ടറുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയ തട്ടിപ്പു സംഘം 12,000 പൗണ്ട് (ഏതാണ്ട് 10,32,974 രൂപ) തട്ടിയെടുത്തു. സെപ്റ്റംബര്‍ 26നും 28നും ഇടയില്‍ 110 ഇടപാടുകളാണ് ഈ തട്ടിപ്പുസംഘം നടത്തിയത്. ഒടുവില്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ബാങ്കില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് റദ്ദാക്കി.
ഫെയ്സ്ബുക്കില്‍ സൂക്ഷിച്ചിരുന്ന അക്കൗണ്ട് വിവരങ്ങള്‍ ഉടനടി ഒഴിവാക്കാന്‍ ബാങ്ക് അധികൃതര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. ഇദ്ദേഹം ഫെയ്സ്ബുക്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചിരുന്നു. ആ വിവരങ്ങള്‍ ചോര്‍ത്തിയ സംഘം, ഓണ്‍ലൈന്‍ ചൂതാട്ട വെബ്സൈറ്റിലേക്കാണ് പണം കൈമാറിയത്.
Post Your Comments