KeralaLatest NewsNews

ഹാദിയയുടെ ഡല്‍ഹി യാത്രയില്‍ ഉണ്ടായ സുരക്ഷാ വീഴ്ച്ചയെ പറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളത്

കോ​ട്ട​യം: സു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കാ​ന്‍ ഹാ​ദി​യ​ക്ക്​ അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​റ​ണാ​കു​ളം റൂ​റ​ല്‍ പൊ​ലീ​സി​​​ന്റെ സു​ര​ക്ഷ വീ​ഴ്​​ച​യാ​ണെ​ന്ന്​ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍. വൈ​ക്ക​ത്തെ വ​സ​തി മു​ത​ല്‍ വി​മാ​ന​ത്താ​വ​ളം വ​രെ പ​ഴു​ത​ട​ച്ച സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടും നെ​ടുമ്പാശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​തെ​ല്ലാം പാ​ളി.

അ​തേ​സ​മ​യം, വൈ​ക്ക​ത്തെ സു​ര​ക്ഷ​സം​വി​ധാ​ന​ത്തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ പ്ര​ശം​സി​ച്ചു. ഹാ​ദി​യ​യെ ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ലി​ന്​ പി​ന്നി​ലൂ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​നാ​യി​രു​ന്നു പൊ​ലീ​സ്​ ഉ​ന്ന​ത​രു​ടെ ​കൊച്ചി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി കൊ​ച്ചി റേ​ഞ്ച്​ ഐ.​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. പി​ന്നീ​ട്​ രേ​ഖാ​മൂ​ലം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെട്ടെ​​ങ്കി​ലും അ​നു​മ​തി ന​ല്‍​കി​യി​ല്ല.

തു​ട​ര്‍​ന്ന്​ കൂ​ടു​ത​ല്‍ പൊ​ലീ​സി​നെ വി​ന്യ​സി​ച്ച്‌​ മാ​ധ്യ​മ​ങ്ങ​ളെ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തേ​ക്ക്​ എ​ത്ര​യും വേ​ഗം എ​ത്തി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. ഇ​തി​നാ​യി ബി.​എ​സ്.​എ​ഫി​​​​െന്‍റ സ​ഹാ​യ​വും ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, അ​വ​സാ​ന​നി​മി​ഷം എ​ല്ലാം ത​കി​ടം ​മ​റി​ഞ്ഞു. ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​യും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ്​ വി​വ​രം. സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ല്‍ റൂ​റ​ല്‍ പൊ​ലീ​സ്​ വേ​ണ്ട​ത്ര ശ്ര​മി​ച്ചി​ല്ലെ​ന്നും ഒ​രു​ക്കി​യ സു​ര​ക്ഷ സം​വി​ധാ​നം പാ​ളി​യെ​ന്നു​മാ​ണ്​ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ റി​പ്പോ​ര്‍​ട്ടി​ലും പ​റ​യു​ന്ന​ത്.

ഹാ​ദി​യ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​യാ​നു​ള്ള​തെ​ല്ലാം വെ​ട്ടി​ത്തു​റ​ന്ന്​ പ​റ​ഞ്ഞ​തും പൊ​ലീ​സി​ന്​ തി​രി​ച്ച​ടി​യാ​യി. ര​ണ്ടു​ദി​വ​സ​മാ​യി വൈ​ക്ക​ത്തെ വ​സ​തി​ക്ക്​ സ​മീ​പം തമ്പ​ടി​ച്ച ദേ​ശീ​യ​മാ​ധ്യ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ അ​ക​റ്റി​നി​ര്‍​ത്തു​ന്ന​തി​ല്‍ വി​ജ​യി​ച്ച പൊ​ലീ​സി​​ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു​പോ​യ​തും ക്ഷീ​ണ​മു​ണ്ടാ​ക്കി​യെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ വി​ല​യി​രു​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ലു​വ പൊ​ലീ​സിന്റെ വീ​ഴ്​​ച ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്‍​റ​ലി​ജ​ന്‍​സ്​ വി​ഭാ​ഗം ഡി.​ജി.​പി​ക്ക്​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button