Latest NewsNewsIndia

താല്‍ക്കാലികമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ചണ്ഡിഗഡ് : ഹരിയാനയില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍ നെറ്റ് വിച്ഛേദിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), ആള്‍ ഇന്ത്യ ജാട്ട് അരക്ശന്‍ സംഘര്‍ഷ് സമിതി എന്നീ പാര്‍ട്ടികളുടെ റാലി ഒരേ ദിവസം നടക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം. ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ്.

സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നവംബര്‍ 24 മുതല്‍ 26 വരെ പതിമൂന്ന് ജില്ലകളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഫോണ്‍ വിളിക്കാനുള്ള സൗകര്യം മാത്രമാണ് ഈ മൂന്ന് ദിവസം ജനങ്ങള്‍ക്ക് ലഭ്യമാവുക.

യശ്പാല്‍ മാലിക് നേതൃത്വം നല്‍കുന്ന ജാട്ട് സമിതിയുടെ റാലി റോഹത്ക്കിലെ ജസ്സ്യയിലും രാജ് കുമാര്‍ സൈനിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ റാലി ജിന്ദിലുമാണ് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button