Latest NewsCinemaNewsIndia

പത്മാവതിക്കൊപ്പം; ചലച്ചിത്രലോകം ഷൂട്ടിംഗ് നിര്‍ത്തിവച്ച് പ്രതിഷേധിക്കും

മുംബൈ: ചലച്ചിത്രലോകം ഷൂട്ടിംഗ് നിര്‍ത്തിവച്ച് പ്രതിഷേധിക്കും. പത്മാവതി എന്ന ചലച്ചിത്രത്തിനുനേരെ ബിജെപിയും കര്‍ണി സേന പോലുള്ള സംഘടകളുമുയര്‍ത്തുന്ന അക്രമത്തിനെതിരെയാണ് പ്രതിഷേധം. ഇന്ന് ചിത്രീകരിക്കുന്ന എല്ലാ സിനിമയും പത്മാവതിയുടെ അണിയറ പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 15 മിനിട്ട് നിര്‍ത്തിവയ്ക്കും.

പ്രതിഷേധത്തില്‍ രാജ്യവ്യാപകമായി എല്ലാ സിനിമാ സീരിയല്‍ പ്രവര്‍ത്തകരും പങ്കെടുക്കും. ലക്ഷ്യം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ചിലരുടെ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുകയാണ്.

ഇന്ന് മുംബൈ ഫിലിം സിറ്റിയില്‍ ‘ഞാന്‍ ശരിക്കും സ്വതന്ത്രനാണോ’ എന്ന പ്രതിഷേധ സംഗമം നടക്കും. പ്രതിഷേധ സംഗമം വൈകുന്നേരം 3.30നാണ്. യഥാര്‍ഥത്തില്‍ ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണോ എന്നുള്ള ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button