
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്‌ന വീഡിയോ പകര്‍ത്തിയ യുവാവ് പിടിയിൽ. കോയമ്പത്തൂര്‍ സ്വദേശി മുരുഗനാണ് തിരുവനന്തപുരം സൈബര്‍ പോലീസിന്റെ പിടിയിലായത്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ ഡിഗ്രി പഠിക്കുന്നതിനിടെയാണ് പെൺകുട്ടി ഇയാളെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ പെൺകുട്ടിയോട് പ്രണയം നടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ വാട്ട്സ്ആപ്പിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്‌തു.
പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതോടെ പ്രതിശ്രുത വരനും ഈ ദൃശ്യങ്ങൾ അയച്ചു. നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കും മുന്‍പ് മുൻപ് ഉപയോഗിച്ച സിം കാർഡ് ഇയാൾ മൊബൈൽ കമ്പനിക്ക് മടക്കിനൽകിയെങ്കിലും അതേ നമ്പരില്‍ വാട്ടസ്അപ്പ് തുടര്‍ച്ചയായി ഉപയോഗിക്കുന്നുണ്ടായിരുന്നു. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പേരിലാണ് ഇപ്പോള്‍ ഈ സിം പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.പിന്നാലെ സിമ്മിന്റെ പഴയ ഉപഭോക്താവിനെ കണ്ടെത്തിയതോടെ മുരുഗനെ കണ്ടെത്താനുള്ള വഴി തെളിയുകയായിരുന്നു.
Post Your Comments