തിരുവനന്തപുരം : തച്ചങ്കരിയുടെ നടപടി റദ്ദാക്കി. ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കേ, അദ്ദേഹത്തിന്റെ വിശ്വസ്തനെ പുറത്താക്കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി. ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പിയായിരുന്ന ടോമിന് ജെ. തച്ചങ്കരിയാണ് പുറത്താക്കിയത്. പോലീസ് തലപ്പത്തു ചേരിപ്പോരിന് സെന്‍കുമാറിന്റെ ഗണ്‍മാനായിരുന്ന ഗ്രേഡ് എ.എസ്.ഐ: അനില്‍കുമാറിനെ തച്ചങ്കരി മടക്കിയ നടപടി ഇടയാക്കിയിരുന്നു. മുന്‍ ഡി.ജി.പിയെന്ന നിലയില്‍ സെന്‍കുമാറിന്റെ ഗണ്‍മാനായി അനില്‍കുമാറിനെ നടപടി റദ്ദാക്കിയതിനേത്തുടര്‍ന്ന് വീണ്ടും നിയമിച്ചു.
തച്ചങ്കരി നടപടിയെടുത്തത് അതീവരഹസ്യരേഖകള്‍ സൂക്ഷിക്കുന്ന ടോപ്പ് സീക്രട്ട് സെക്ഷന്‍ എന്ന ടി സെക്ഷനില്‍ അനില്‍കുമാര്‍, സെന്‍കുമാറിന്റെ അറിവോടെ കയറി, നിര്‍ണായക ഫയലുകളുടെ പകര്‍പ്പ് കടത്തിയെന്നാരോപിച്ചാണ്. സര്‍ക്കാരും സെന്‍കുമാറുമായുള്ള ഭിന്നതയ്ക്ക് ഇതു ആക്കംകൂട്ടിയിരുന്നു. എന്നാല്‍, ആരോപണത്തില്‍ വാസ്തവമില്ലെന്ന് ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്.പിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ അനില്‍കുമാറിന്റെ സേവനം സെന്കുമാറിനുതന്നെ വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
സെന്‍കുമാറിന് അനുകൂലമായ നടപടി മുന്‍ ഡി.ജി.പിമാരുടെ സുരക്ഷയ്ക്കു രണ്ടു ഗണ്മാന്മാരെ നിയോഗിക്കാമെന്ന വ്യവസ്ഥപ്രകാരമാണ്. എസ്.പിയുടെ അന്വേഷണത്തില്‍ കുറ്റവിമുക്തനായ അനില്‍കുമാറിനെ മുന്‍ ഡി.ജി.പി: സെന്‍കുമാറിന്റെ ഗണ്‍മാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കിയതായി തിരുവനന്തപുരം സിറ്റി കമ്മിഷണര്‍ പി. പ്രകാശ് പറഞ്ഞു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ ഗ്രേഡ് എ.എസ്.ഐയാണ് അദ്ദേഹം.
Post Your Comments