തന്റെ സഹോദരിയുടെ അടിയന്തര ചികിത്സക്കായി ഇന്ത്യയിലേക്ക് വരാന്‍ മെഡിക്കല്‍ വിസ അനുവദിക്കണമെന്ന അപേക്ഷയുമായി പാക് യുവാവ്.നിമിഷങ്ങള്‍ക്കകം മെഡിക്കല്‍ വിസ അനുവദിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
ദൈവം കഴിഞ്ഞാല്‍ നിങ്ങളാണ് ഞങ്ങളുടെ അവസാന പ്രതീക്ഷ എന്ന പാക് യുവാവിന്റെ ട്വിറ്ററിലൂടെയുള്ള അപേക്ഷ കൈകൊണ്ട്, താങ്കളുടെ പ്രതീക്ഷയെ ഇന്ത്യ ഇല്ലാതാക്കില്ല എന്ന മറുപടിയാണ് സുഷമ സ്വരാജ് നൽകിയത്. ഷാഹ്സെയ്ബ് ഇഖ്ബാൽ എന്ന പാക് യുവാവാണ് ട്വിറ്ററിലൂടെ നേരത്തെ കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ സഹോദരിക്ക് ശസ്ത്രക്രിയക്കുശേഷം ആരോഗ്യപ്രശ്നങ്ങള്‍ വീണ്ടും തുടങ്ങിയതിനാൽ ഇന്ത്യയിലേയ്ക്ക് വരാൻ വിസ അനുവദിക്കാൻ അപേക്ഷിച്ചത്. മെഡിക്കല്‍ വിസക്ക് അര്‍ഹരായ എല്ലാ പാകിസ്താനികള്‍ക്കും വിസ അനുവദിക്കുമെന്ന് സ്വാതന്ത്ര്യദിനത്തില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Post Your Comments