ഷിക്കാഗോ•വിമാനം ആകാശച്ചുഴിയില്‍ വീണ് 11 പേര്‍ക്ക് പരിക്കേറ്റു. തായ്‌വാനിലെ തായ്പേയില്‍ നിന്ന് യു.എസിലെ ഷിക്കാഗോയിലേക്ക് പോയ ഇവ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 13 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു സംഭവം.
ബോയിംഗ് 777 വിമാനം പിന്നീട് ഷിക്കാഗോയില്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും 8 വിമാന ജീവനക്കാരെയും 3 യാത്രക്കാരെയും ആശുപത്രിയിലേക്ക് മാറ്റി.
ആകാശച്ചുഴിയില്‍ വീണതോടെ വിമാനം ആടിയുലയാന്‍ തുടങ്ങിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. വിമാനത്തിനുള്ളിലെ വസ്തുക്കള്‍ ചിന്നിച്ചിതറിക്കിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇവ എയറിന്റെ BR56 നമ്പര്‍ വിമാനത്തില്‍ 4 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 178 യാത്രക്കാരും 21 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. നവംബര്‍ 22 ന് പ്രാദേശിക സമയം രാത്രി 8.18 നാണ് വിമാനം തായ്‌വാനിലെ തയോയുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. 9.40 ഓടെയാണ് വിമാനം ആകാശച്ചുഴിയില്‍ വീണത്.
Post Your Comments