യു എ ഇയില്‍ 309 കുട്ടികള്‍ക്ക് പൗരത്വം നല്‍കി. എമിറേത്തി വനികളുടെ മക്കള്‍ക്കാണ് പൗരത്വം നല്‍കിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കമ്മിറ്റി ചുമതലപ്പെടുത്തി. ആഭ്യന്തര മന്ത്രാലയം അപേക്ഷകരുടെ പട്ടിക പരിശോധിച്ച് അംഗീകാരം നല്‍കി.
പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദിന്റെ ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്നതും, പൗരന്മാരുടെ സ്ഥിരത ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് 46-ാം ദേശീയ ദിനാചരണത്തോടനുബന്ധിച്ച് തീരുമാനമെടുക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഹമ്മദ് ജുമ അല്‍ സബാബി പറഞ്ഞു.
യു.എ. ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബുദാബി രാജകുമാരനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, എമിറേത്തി വനികളുടെ മക്കള്‍ക്കു് പൗരത്വം നല്‍കി തങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാണ് രാജ്യം ലക്ഷ്യമിടുന്നത് എന്ന് അഹമ്മദ് ജുമ അല്‍ സബാബി വ്യക്തമാക്കി.
Post Your Comments