
പിഎഫ് വരിക്കാര്‍ക്ക് പ്രയോജനകരമാകുന്ന തീരുമാനവുമായി ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ്. ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട പുതിയ അക്കൗണ്ടിങ് നയത്തിനു ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം അംഗീകാരം നല്‍കി. ഇതോടെ തങ്ങളുടെ പിഎഫ് ഓഹരി നിക്ഷേപത്തിന്റെ വിപണി മൂല്യം മനസിലാക്കാന്‍ വരിക്കാര്‍ക്കു സാധിക്കും.
ഇതിലൂടെ ഓഹരിയിലെ നിക്ഷേപം മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍പോലെ പിഎഫ് ഉടമകളുടെ അക്കൗണ്ടില്‍ എത്തും. 15 ശതമാനം ഓഹരി നിക്ഷേപമാണ് ഇങ്ങനെ എത്തുക. 2015ലാണ് വരിക്കാര്‍ക്കു പരമാവധി നേട്ടം ലഭിക്കാനായി ഇടിഎഫില്‍ നിക്ഷേപം ആരംഭിച്ചത്.
85 ശതമാനം തുക ഡെറ്റ് പദ്ധതികളിലാണ് നിക്ഷേപിക്കുക. ഇതിന്റെ പലിശ ഇപിഎഫ്ഒ കാലാകാലങ്ങളില്‍ പുതുക്കും. വരിക്കാരുടെ വേറെ അക്കൗണ്ടിലാണ് 15 ശതമാനം ഓഹരി നിക്ഷേപവിവരങ്ങള്‍ രേഖപ്പെടുത്തുക. ഇതു പിന്‍വലിക്കുന്ന സമയത്ത് പണമായി മാറ്റം. വിപണി വില പരിശോധനിക്കാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ നേട്ടം വരുമ്പോള്‍ ഓഹരി കൈമാറി ലാഭം നേടാന്‍ ഇനി വരിക്കാര്‍ക്കു സാധിക്കും.
Post Your Comments