രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പ്രൊവിഡന്റ് ഫണ്ട്. ശമ്പള വരുമാനക്കാരുടെ ആശ്വാസമെന്ന നിലയിലാണ് ഈ നിക്ഷേപ പദ്ധതി പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പിഎഫ് നിക്ഷേപം വളരെയധികം പ്രാധാന്യം അർഹിക്കുന്നവയാണ്. പിഎഫ് ഒരു പങ്കാളിത്ത പദ്ധതി ആയതിനാൽ, സ്വന്തം നിക്ഷേപ പദ്ധതിയിൽ എത്ര രൂപയുണ്ടെന്ന് അറിയാൻ മിക്ക നിക്ഷേപകർക്കും ആഗ്രഹമുണ്ടാകും. പിഎഫ് അക്കൗണ്ട് ബാലൻസ് അറിയാൻ നിരവധി തരത്തിലുള്ള മാർഗ്ഗങ്ങൾ ഇന്ന് ലഭ്യമാണ്.
ഏതൊരു വ്യക്തിക്കും പിഎഫ് ബാലൻസ് വളരെ എളുപ്പത്തിൽ ലഭിക്കണമെങ്കിൽ മിസ്ഡ് കോൾ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇപിഎഫ് വരിക്കാർ പ്രത്യേകത നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുന്നതോടെയാണ് ബാലൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുക. യുഎഎൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വരിക്കാർക്ക് മാത്രമാണ് മിസ്ഡ് കോൾ സംവിധാനത്തിലൂടെ ബാലൻസ് വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ. മിസ്ഡ് കോൾ സൗകര്യം ലഭിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.
- ആദ്യം ഉപഭോക്താവിന്റെ ഏകീകൃത പോർട്ടലിൽ യുഎഎൻ നമ്പർ ഉപയോഗിച്ച് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുക.
- പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ കെവൈസി ലഭ്യമാക്കണം.
- രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്നും 9966044425 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.
- രണ്ട് റിംഗിനു ശേഷം കോൾ ഓട്ടോമാറ്റിക്കലി ഡിസ്കണക്ട് ആകും.
- തുടർന്ന് ഉപഭോക്താക്കളുടെ ഫോണിലേക്ക് ബാലൻസ് ലഭിക്കുന്നതാണ്.
Post Your Comments