പത്മാവതി വിവാദം കൊഴുക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേല്‍ കൈകടത്തികൊണ്ട് വെല്ലുവിളികളുമായി മുന്നേറുകയാണ് ഇരുപക്ഷവും. രജപുത്ര റാണി പത്മാവതിയുടെ ജീവിതം ആവിഷ്കരിച്ച ചിത്രം റിലീസ് ചെയ്‌താല്‍ തിയറ്റര്‍ കത്തിക്കുമെന്ന ഭീഷണിയില്‍ നിന്നും നടിയുടെ മൂക്ക് മുറിയ്ക്കുമെന്ന തലം വരെയെത്തി. പല സംസ്ഥാനങ്ങളും ചിത്രത്തെ നിരോധിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. എന്നാല്‍ ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ബിജെപി നേതാവ് സുരാജ് പാല്‍ അമു. ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മൂക്കു മുറിച്ചത് മമതയെ ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് നേതാവ്.
രണ്‍വീര്‍ സിങ്ങും ദീപികയും ഒന്നിക്കുന്ന പത്മാവതി സംവിധാനം ചെയ്യുന്നത് സഞ്ജയ് ലീല ബന്‍സാലിയാണ്. ചിത്രത്തിന്‍റെ ചിത്രീകരണ സമയത്ത് പല പ്രാവശ്യം സെറ്റ് ആക്രമിക്കപ്പെട്ടിരുന്നു. ഡിസംബര്‍ ഒന്നിന് റിലീസ് തീയതി പ്രഖ്യപിചിരുന്നുവേങ്ക്ളിലും പ്രതിഷേധവും സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതും കാരണം റിലീസ് മാറ്റി വച്ചിരിക്കുകയാണ്.
Post Your Comments