സമൂഹത്തില്‍ സംരക്ഷിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്ന കുട്ടികളെ കണ്ടെത്തുക, സാമൂഹ്യ സുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകതകള്‍ മനസിലാക്കി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹവും സംരക്ഷണവും ലഭിക്കുന്ന ജീവിതത്തിന് സഹായിക്കുക എന്ന ഉദ്ദേശത്തോടെ സ്നേഹപൂര്‍വ്വം പദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍.കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം, ആരോഗ്യ പോഷണം, ദൈനംദിന കാര്യങ്ങള്‍ എന്നിവ തടസം കൂടാതെ മുന്നോട്ടു പോകുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ളവരും ഉത്തമ പൗരന്മാരായും വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് സ്നേഹപൂർവ്വം പദ്ധതിയുടെ ലക്‌ഷ്യം. ഒന്നാം ക്ലാസ് മുതൽ ഡിഗ്രി തലം വരെയുള്ള വിദ്യാഭ്യാസ സഹായമാണ് പദ്ധതി ഉദ്ദേശിക്കുന്നത് .
Post Your Comments