Latest NewsNewsIndiaTechnology

എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കി എസ്ബിഐയുടെ പുതിയ ആപ്പ്

എസ്ബിഐയുടെ ന്യൂ ജനറേഷൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി. ഇപ്പോൾ വിവിധ ആപ്പുകളിലായി ചിതറിക്കിടക്കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കിയും കൂടുതൽ ലൈഫ് സ്റ്റൈൽ സേവനങ്ങൾ കൂട്ടിച്ചേർത്തുമാണ് യോനോ (YONO – You Only Need One) എന്ന പേരിൽ ആപ്പ് ഇറങ്ങിയിരിക്കുന്നത്.

ആപ്പിലൂടെ ബാങ്ക് ഇടപാടുകൾക്കു പുറമെ ബുക്കിങ്, വിനോദം, യാത്ര, ഭക്ഷണം, താമസം, ഇൻഷുറൻസ്, മെഡിക്കൽ സേവനങ്ങളെല്ലാം കണ്ടെത്താം. ഇതിനായി എസ്ബിഐ, ആമസോൺ, ഉൗബർ, ഒല, മിന്ത്ര, ജബോങ്, ഷോപ്പേഴ്സ് സ്റ്റോപ്, കോക്സ് ആൻഡ് കിങ്സ്, തോമസ് കുക്ക്, യാത്ര, സ്വിഗ്ഗി, ബൈജൂസ് തുടങ്ങിയ 60 ഇ കൊമേഴ്സ് സ്ഥാപനങ്ങളുമായി കരാറുണ്ടാക്കി. ആപ് വഴി ഇൗ സേവനങ്ങൾ തേടിയാൽ പ്രത്യേക കിഴിവും ലഭിക്കും.

ഇത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാം. യോനോയിൽ ലഭിക്കുന്ന സേവനങ്ങൾ എസ്ബിഐ പോർട്ടലിലൂടെയും കിട്ടും. ആപ്പിലൂടെ ലഭിക്കുന്ന മുഖ്യ ബാങ്കിങ് സേവനങ്ങൾ ഡിജിറ്റലായി അഞ്ചു മിനിറ്റു കൊണ്ട് പുതിയ അക്കൗണ്ട് തുറക്കൽ, നാലു ക്ലിക്കുകൾ കൊണ്ട് പണമടയ്ക്കൽ, പേപ്പർ ജോലികളില്ലാതെ പഴ്സനൽ ലോൺ, എഫ്ഡിക്കു മേൽ ഓവർ ഡ്രാഫ്റ്റ്, ഇന്റലിജന്റ് സ്പെൻഡ് അനലൈസർ, ചാറ്റ് വഴി ഉപദേശം തേടൽ തുടങ്ങിയവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button