കോടതികളില്‍ നാലില്‍ ഒരു ജഡ്ജി മാത്രമാണ് വനിതയായി ഇരിക്കുന്നതെന്നും ഈ നില മാറി പടിപടിയായി വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തണമെന്നും രാം നാഥ് കോവിന്ദ്. ഒ.ബി.സി, പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം ഉന്നത കോടതികളില്‍ കാലാകാലങ്ങളായി കുറഞ്ഞ നിരക്കില്‍ തുടര്‍ന്നുവരുന്നതും അസ്വീകാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ലോ കമ്മീഷന് ഓഫ് ഇന്ത്യ, നിതി ആയോഗ് എന്നിവയുടെ സംയുക്ത സമ്മേളനം ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തെ സുപ്രീംകോടതിയിലും ഹൈക്കോടതികളിലുമായി 17000 ജഡ്ജിമാർ ഉണ്ടെങ്കിലുംവനിതകൾ അതിൽ നാലില്‍ ഒന്നായ 4700 പേര് മാത്രമാണ്.
Post Your Comments