തിരുവനന്തപുരം ; കുറിഞ്ഞി ഉദ്യാന വിവാദം സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടതായി കുമ്മനം രാജശേഖരൻ. ഉന്നതതല യോഗം വിളിക്കണം. അതിർത്തി പുനർനിർണയിക്കുന്ന വിഷയത്തിൽ ഏകപക്ഷീയമായി കേരള സർക്കാരിന് തീരുമാനം എടുക്കാൻ ആകില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
കുറിഞ്ഞി ഉദ്യോനത്തിന്‍റെ അതിർത്തി പുനർ നിർണയിക്കുവാൻ വനം-റവന്യൂ മന്ത്രിമാർക്ക് പുറമേ ഇടുക്കി ജില്ലയിൽ നിന്നുള്ള എം.എം.മണി കൂടി ഉൾപ്പെട്ട മൂന്നംഗ മന്ത്രിതല സമിതിയെ കഴിഞ്ഞ ദിവസം സർക്കാർ ചുമതലപെടുത്തിയിരുന്നു.
Post Your Comments