കയ്റോ: ഭീകരാക്രമണം തിരിച്ചടി നൽകി സൈന്യം. ഈജിപ്റ്റിലെ വടക്കന്‍ സിനായി പ്രവിശ്യയില്‍ 235 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഈജിപ്ഷ്യന്‍ സൈന്യം വ്യോമാക്രമണം നടത്തി ഭീകരര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തകർത്തത്. പള്ളിയുടെ പരിസര പ്രദേശങ്ങളില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണമെന്ന് സൈനിക വക്താവ് തമെര്‍ അല്‍ റെഫാ പറഞ്ഞു.
വെള്ളിയാഴ്ച അല്‍-രാവാഡ മോസ്കിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിൽ പ്രാര്‍ഥനകള്‍ക്കു എത്തിയവരാണ് കൊല്ലപ്പെട്ടത്. ശേഷം മണിക്കൂറുകൾക്കകം സൈന്യം തിരിച്ചടി നല്‍കുകയായിരുന്നു.
Post Your Comments