Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ഭിക്ഷാടനത്തിന്റെ ഭീകരമുഖം വ്യക്തമാക്കുന്ന വീഡിയോയുമായി ദീപാ മനോജ്

ഭിക്ഷാടനത്തിന്റെ കരളലിയിപ്പിക്കുന്ന കാഴ്ചയുമായി ദീപാ മനോജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സമൂഹ്യ പ്രവര്‍ത്തകകൂടിയായ ദീപ പറയുന്നത് രണ്ടോ മൂന്നോ വയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ മടിയിലിരുത്തി ഭിക്ഷയാചിക്കുന്ന ആണ്‍കുട്ടിഡൽഹിയിലെ സ്ഥിരം കാഴ്ചയാണെന്നാണ്.

പ്രഭാതത്തിലും നട്ടുച്ചക്കും പ്രദോഷത്തിലും രാത്രിയിലും പാതിരാത്രിക്കും എല്ലാം തന്നെ അര്‍ദ്ധ നഗ്നയായി മടിയില്‍ കിടക്കുന്ന മൂന്നു വയസുകാരി മടയില്‍ ഉറങ്ങിക്കിടക്കുകയിരിക്കും.അവള്‍ ഒരിക്കല്‍ പോലും ഉണര്‍ന്നു കണ്ടിട്ടില്ലെന്ന് ദീപ പറയുന്നു. അവരെ ഉപദ്രവിച്ച പാടുകളും കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു അറിയാൻ ശ്രമിച്ചപ്പോൾ അവൻ മറ്റുകുട്ടികളെ കൂടി വിളിച്ചോണ്ട് വന്നെന്നും പോസ്റ്റിൽ പറയുന്നു.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

വയ്യ.. ഈ കാഴ്ചകള്‍ താങ്ങാവുന്നതിലും അപ്പുറം.. ഞാന്‍ എപ്പോഴും കാണുന്നു.. ഈ കുഞ്ഞ് ഉറക്കത്തിലാണ്. പ്രഭാതത്തിലും നട്ടുച്ചക്കും പ്രദോഷത്തിലും രാത്രിയിലും പാതിരാത്രിക്കും. എല്ലാം.. ഞാന്‍ പല സമയങ്ങളിലും ഈ കുട്ടിയേ പലരുടെ മടിയില്‍ ഉറങ്ങുന്ന രീതിയില്‍ കണ്ടിരിക്കുന്നു. ഒരിക്കലും അവളെ ഉണര്‍ന്നു കണ്ടിട്ടില്ല. ഇതിനു മുന്‍പും ഞാന്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. അവര്‍ എനിക്കു മറുപടി തന്നില്ല. ഇന്നു രാത്രി 10. 30 നു ദില്‍ഷാദ് ഗാര്‍ഡന്‍ മെട്രോ സ്‌റ്റേഷനില്‍ വച്ചു വീണ്ടും ഞാന്‍ അവളെ കണ്ടു.

ശരീരമാസകാലം വടുക്കള്‍ ഉണങ്ങിയ പാടുകള്‍. ഏകദേശം 2 അല്ലെങ്കില്‍ 3 വയസ്സ് തോന്നിക്കുന്ന ആ കുട്ടിയുടെ യഥാര്‍ത്ഥ രക്ഷിതാക്കള്‍ ആരായിരിക്കും. എന്തിനാവാം ആ കുട്ടി എപ്പോഴും ഉറങ്ങുന്നത്. തീപ്പെട്ടി തന്നെത്താന്‍ ഉരച്ചു ആ കുഞ്ഞ് തന്നെ പൊള്ളിച്ചു ഉണ്ടാക്കിയ മുറിവുകള്‍ ആണത്രേ. എന്തോ എനിക്കു വിശ്വാസം വരുന്നില്ല. നിങ്ങള്‍ക്കോ?

അവരുടെ വീടിനെ കുറിച്ചു ചോദിച്ചു. അവന്‍ ആ കുട്ടിയെ കുലുക്കി ഇളക്കി മറിച്ചു പുറത്തേക്കു പോയി ഒരു വലിയ പറ്റം കുട്ടികളെ വിളിച്ചു സംഘടിപ്പിച്ചു. 7 8 കുട്ടികള്‍ പല വലിപ്പത്തിലുള്ളവര്‍ എന്നെ വെല്ലുവിളിക്കും പോലെ തോന്നി. ആന്റി ഞങ്ങളുടെ വീട്ടിലേക്കു വാ.. കാട്ടി തരാം ആരുടെ കുട്ടിയാണെന്ന്. എന്നൊക്കെ കുറെ നേരത്തേക്ക് വിളിച്ചു കൂവുന്നുണ്ടായിരുന്നു.

ധര്‍മക്കാരുടെ ഇടി മേടിക്കണ്ടല്ലോ എന്ന് കരുതി ഞാനും എന്റെ കൂടണയാന്‍ നോക്കി. ഇതൊരു മാഫിയ ആണെന്ന് ആര്‍ക്കാ അറിവില്ലാത്തത്‌!

shortlink

Related Articles

Post Your Comments

Related Articles


Back to top button