KeralaLatest NewsNews

വനിത ഉദ്യോഗസ്ഥയ്ക്ക് സി.പി.എം എം.എല്‍.എയുടെ അസഭ്യവര്‍ഷം

തിരുവനന്തപുരം•വനിത ഉദ്യോഗസ്ഥയ്ക്ക് സി.പി.എം എം.എല്‍.എയുടെ തെറിയഭിഷേകം. തിരുവനന്തപുരം മരയമുട്ടത്ത് ക്വോറി അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ദുരിതാശ്വാസം നൽകുന്നത് സംബന്ധിച്ച് സംഘര്‍ഷം നടക്കുന്നതിനിടെയാണ് പാറശ്ശാല എം.എൽ.എ സികെ ഹരീന്ദ്രൻ ഡെപ്യൂട്ടി കളക്ടര്‍ എസ് ജെ വിജയക്ക് നേരേ അസഭ്യവര്‍ഷം നടത്തിയത്.

എന്നെ നിനക്ക് അറിയില്ല , നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത് എന്നൊക്കെ ചോദിച്ചായിരുന്നു എം.എൽ.എ കളക്ടറോട് തട്ടിക്കയറിയത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും എന്ന് പറയണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കളക്ടറുടെ മീറ്റിംഗിൽ തീരുമാനിച്ചതേ തനിക്ക് പറയാൻ കഴിയൂ എന്ന ഉദ്യോഗസ്ഥയുടെ നിലപാടാണ്‌ എം.എല്‍.എയെ ചൊടിപ്പിച്ചത്.

മരയമുട്ടം അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം വഹിച്ച ആംബുലന്‍സുമായി ബന്ധുക്കളും നാട്ടുകാരും റോഡ്‌ ഉപരോധിച്ചിരുന്നു. തുടര്‍ന്നാണ് എം.എല്‍.എയും ഡെപ്യൂട്ടി കളക്ടറും സ്ഥലത്തെത്തിയത്. ക്വാറിക്കാരില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി നല്‍കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ സമരക്കാരോട് അറിയിച്ചു. ഇതോടെയാണ് ഹരീന്ദ്രന്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് നേരെ തിരിഞ്ഞത്.

കളക്ടറുടെ മീറ്റിംഗിൽ ഒരു ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാനാണ് തീരുമാനിച്ചതെന്ന് എസ് ജെ വിജയ പിന്നീട് പറഞ്ഞു. മാരായമുട്ടം പാറമട ദുരന്തം സ്വാഭാവികമായുണ്ടായതല്ലെന്നും വരുത്തിവച്ചതാണെന്നും അതുകൊണ്ട് തന്നെ ദുരന്ത ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല. അസഭ്യവർഷം എന്തിനായിരുന്നെന്ന് തനിക്ക് ഇതുവരെ മനസിലായില്ലെന്നും എം.എൽ.എ വളരെ മോശമായി തന്നോട് പെരുമാറുകയായിരുന്നെന്നും അതിൽ തനിക്ക് ദുഖമുണ്ടെന്നും വിജയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button