Latest NewsKeralaNews

ഓട്ടോയില്‍ കയറിയതു മുതല്‍ ഡ്രൈവറുടെ അപമര്യാദയായ പെരുമാറ്റം : രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ യുവതിയ്ക്ക് ഗുരുതരപരിക്ക്

ചെറുവത്തൂര്‍: ഓട്ടോയില്‍ കയറിയതു മുതല്‍ ഡ്രൈവറുടെ അപമര്യാദയായ പെരുമാറ്റം ഓട്ടോനിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ വേഗംകൂട്ടി കൂട്ടി. അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്. പിലിക്കോട് എക്കച്ചിയിലെ സന്തോഷ്കുമാറിന്റെ ഭാര്യ സവിത(28)യ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സവിതയെ മാംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറുവത്തൂര്‍ ഭാഗത്തുനിന്ന് കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ തോട്ടം ഗേറ്റിന് സമീപത്തുനിന്നാണ് കയറിയത്. റിക്ഷ അല്പം മുന്നോട്ട് നീങ്ങിയപ്പോള്‍ ഡ്രൈവര്‍ മോശമായി സംസാരിച്ചു. നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ വേഗം കൂട്ടുകയായിരുന്നു. ഇതോടെ ഭയന്ന് പുറത്തേക്കുചാടി. തലയിടിച്ച്‌ റോഡിലേക്കുവീണ സവിതയ്ക്ക് സാരമായി പരിക്കേറ്റു. ഓട്ടോറിക്ഷ നിര്‍ത്താതെ പോയി. അവശനിലയില്‍ റോഡില്‍ക്കിടന്ന ഇവരെ അതുവഴിവന്ന കാര്‍യാത്രക്കാര്‍ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ദേശീയപാതയില്‍ സി.പി.എം. തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിനടുത്താണ് സംഭവം. മകള്‍ പഠിക്കുന്ന ചന്തേരയിലെ വിദ്യാലയത്തില്‍ പി.ടി.എ. യോഗത്തിലെത്തുന്നതിനായി പുറപ്പെട്ടതാണ് സവിത. പരിക്ക് സാരമുള്ളതായതിനാല്‍ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ചന്തേര പോലീസ് ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ദേശീയപാതയോരങ്ങളിലെ സ്ഥാപനങ്ങളിലെ നിരീക്ഷണക്യാമറകളില്‍ ഓട്ടോറിക്ഷയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. കാസര്‍കോട്ടുനിന്ന് വിദഗ്ധരെത്തി പരിശോധന നടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button