പൂനെ: അച്ഛന്റെ കയ്യിൽ നിന്നും 11 ദിവസം പ്രായമുള്ള കുഞ്ഞ് വഴുതി ചൂടുവെള്ളത്തിൽ വീണു. കുഞ്ഞ് ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ് പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍ പൂനെ സ്വദേശിയായ മുഹമ്മദ് ഷാഹിര്‍ ഷെയ്ഖിന്റെ പതിനൊന്ന് ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകടാവസ്ഥയിലാണ് കുഞ്ഞെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പിതാവിനും കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പൊള്ളലേറ്റിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പിതാവ് മുഹമ്മദിന്റെ കയ്യില്‍ കുഞ്ഞിനെ അമ്മ എണ്ണ തേപ്പിച്ച ശേഷം മുറിയിലെ ജനലിനരുകില്‍ വെയില്‍ കൊള്ളിക്കാനായി ഏല്‍പിച്ചതായിരുന്നു.
ഈ സമയം മുറിയില്‍ കുഞ്ഞിനെ കുളിപ്പിക്കാന്‍ ബക്കറ്റില്‍ എടുത്ത വെച്ച വെള്ളം ചൂടാക്കുന്നതിനായി വെള്ളത്തില്‍ വാട്ടര്‍ ഹീറ്റര്‍ ഇട്ടുവെച്ചിരുന്നു. പിന്നീട് സ്വിച്ച് ഓഫാക്കുമ്പോഴേക്കും വെള്ളം നന്നായി ചൂടായിരുന്നു. ബക്കറ്റിലെ വെള്ളമെടുത്ത് ബാത്‌റൂമിലേക്ക് നടക്കവെയാണ് അപകടം സംഭവിച്ചത്. ഒരു കൈയില്‍ കുഞ്ഞും മറുകൈയില്‍ ചൂടുവെള്ളം നിറച്ച ബക്കറ്റുമായി നടക്കവെ കുഞ്ഞ് കൈയില്‍ നിന്ന് വഴുതി ബക്കറ്റില്‍ വീഴുകയായിരുന്നു. ദേഹത്ത് എണ്ണയായിരുന്നതിനാലാണ് കുഞ്ഞ് കൈയില്‍ നിന്ന് വഴുതിപ്പോയത്.
Post Your Comments