Latest NewsNewsInternational

മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളന് പിന്നീട് സംഭവിച്ചത്

സ്‌കോട്ട്‌ലന്‍ഡിലെ നോര്‍ത്ത് ലനാര്‍ക്ക്‌ഷെയറിലാണ് സംഭവം അരങ്ങേറിയത്. രാത്രിയില്‍ കഷ്ടപ്പെട്ട് മോഷണം നടത്തുന്നതിനിടെ കള്ളന് ഉറക്കം വന്നതാണ് എല്ലാ പ്രശ്‌നത്തിനും കാരണമായത്. ഉറക്കം നിയന്ത്രിക്കാന്‍ കഴിയാതെ കള്ളന്‍ കുറച്ച് നേരം വിശ്രമിച്ചിട്ട് ജോലി തുടങ്ങാമെന്ന് കരുതി കാണും. എന്തോ ആ കള്ളന്റെ അന്നത്തെ ദിവസം ശരിയില്ലായെന്നു തോന്നുന്നു. പാവം കള്ളന്‍ പിന്നീട് ഉറക്കം ഉണര്‍ന്നത് പിന്നേറ്റ് രാവിലെയായിരുന്നു. ഉറക്കമുണര്‍ന്ന നോക്കിയപ്പോള്‍ ചുറ്റും പൊലീസ്‌കാര്‍. സംഗതി എന്തായാലും രസകരം തന്നെ.

മോഷണത്തിനായി എത്തിയ വീട്ടിലെ ആളാണ് കള്ളന്‍ കയറിയ വിവരം പൊലീസിനെ അറിയിച്ചത്. ഉടനെ പൊലീസ് വന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് വഴി മോക്ലാന്‍ഡ്‌സ് പൊലീസ് ഉദ്യോഗസ്ഥരാണ് ഈ സംഭവം അറിയിച്ചത്. ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ സംഭവിച്ച കള്ളന്മാരുടെ ദുരനുഭവം കഴിഞ്ഞ മാസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button