ഒറ്റ ബൈക്കില്‍ ഏഴു പേരുമായി യാത്ര നടത്തിയവരോട് യാചിച്ച് പോലീസ്. സാധാരണ ഗതിയില്‍ ബൈക്കില്‍ ഓവര്‍ലോഡായി ബൈക്കില്‍ യാത്ര ചെയ്യുന്നത് പരമാവധി മൂന്നു പേരാണ്. ഇവര്‍ക്ക് എതിരെ പോലീസ് നടപടിയും എടുക്കും. ബൈക്കുകളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയോ പിഴ ഈടാക്കുകയോ ആണ് ചെയ്യുന്നത്. പക്ഷേ ഒറ്റ ബൈക്കില്‍ ഏഴു പേരുമായി യാത്ര നടത്തിയവരെ കണ്ട് പോലീസുകാരന്‍ ചെയ്തത് ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ വൈറലാണ്.
ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം നടന്നത്. ഇവിടുത്തെ ലാല്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജായ അശോക് കുമാറും സംഘവും പരിശോധന നടത്തുന്ന അവസരത്തിലാണ് ഏഴു പേരുമായി യാത്ര നടത്തുന്ന ബൈക്ക് കണ്ടത്. ഭര്‍ത്താവും ഭാര്യയും അഞ്ച് കുട്ടികളുമാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു കുട്ടികളെ മുന്നിലെ പെട്രോള്‍ ടാങ്കിലാണ് ഇരുന്നത്. ഭാര്യയേയും മൂന്നു കുട്ടികളേയും പിന്നില്‍ ഇരുത്തിയാണ് ഭര്‍ത്താവ് വണ്ടി ഓടിച്ചത്. പോലീസിനെ കണ്ട ഭാര്യ ഇറങ്ങി നടന്നു.
സംഭവം കണ്ട പോലീസ് ഓഫീസര്‍ അശോക് കുമാര്‍ ഇവരോട് കൈകൂപ്പി യാച്ചിച്ചു. ദയവായി ട്രാഫിക് നിയമം പാലിക്കൂ എന്നായിരുന്നു യാചന. ഇത് അപകടകരമാണെന്നു അദ്ദേഹം അവരോട് പറഞ്ഞു. ഇതിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Post Your Comments