ടൊറന്റോ: വിമാനം വൈകിയതോടെ പാട്ടു പാടിയും നൃത്തം ചെയ്തും യാത്രക്കാര്‍. കാനഡയിലെ ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അതിശയകരമായ ഈ സംഭവം നടന്നത്. സാധാരണ ഗതിയില്വിമാനം വൈകിയാല്‍ യാത്രക്കാര്‍ പ്രശ്നമുണ്ടാക്കുന്നതാണ് പതിവ്. ഇതിനു വിരുദ്ധമായി യാത്രക്കാര്‍ വിമാനം വൈകിയത് ആഘോഷിച്ചത് എയര്പോര്ട്ടിലുണ്ടായിരുന്നവരെ ആശ്ചര്യപ്പെടുത്തി.
വെസ്റ്റ്ജെറ്റ് വിമാനമാണ് പൈലറ്റ് വരാന്‍ താമസിച്ചതിനാല്‍ അരമണിക്കൂര്‍ വൈകിയത്. വിമാനം വൈകുമെന്ന് അറിയപ്പ് വന്നപ്പോള്‍ യാത്രക്കാരില്‍ രണ്ടുപേര്‍ ബാഗില്‍ നിന്ന് ഗിറ്റാര്‍ പുറത്തെടുത്തു. പിന്നീട് പാട്ടു പാടിയും നൃത്തം ചെയ്തും യാത്രക്കാര്‍ ആഘോഷം തുടങ്ങി. ഗിറ്റാറില്‍ താളം പിടിച്ച് സഹയാത്രക്കാരെ സന്തോഷിപ്പിച്ചത് ന്യൂഫൗണ്ട്ലന്‍ഡില്‍ നിന്നുള്ള സീന്‍ സള്ളിവനും ഷെല്‍ഡണ്‍ തോണ്‍ഹില്ലുമാണ്. ഇതിന്റെ വീഡിയോ മിഷേല്‍ മൊബൈലില്‍ ചിത്രീകരിച്ചു. സംഭവം ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി.
Post Your Comments