Latest NewsNewsIndia

ടെക്കി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

 

ബംഗളൂരു: വീട്ടില്‍ വെച്ച് ജന്മദിനമാഘോഷിച്ച ശേഷം ജോലി സ്ഥലത്തെത്തിയ ടെക്കിയെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴെ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗോവ സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ഗീതാഞ്ജലി (27) ആണ് മരണപ്പെട്ടത്. ബംഗളൂരു മാറത്തഹള്ളിക്ക് സമീപമുള്ള സെസ്‌ന ബിസിനസ് പാര്‍ക്ക് കെട്ടിടത്തില്‍ ഉച്ചക്ക് 12.30 നാണ് സംഭവം.

ചൊവ്വാഴ്ച ഗോവയിലുള്ള വീട്ടിലേക്ക് പുറപ്പെട്ട ഗീതാഞ്ജലി ബുധനാഴ്ച രാവിലെയാണ് വീട്ടില്‍ നിന്നും മടങ്ങിയെത്തിയത്. തുടര്‍ന്ന് ഓഫീസിലേക്ക് പോകുകയായിരുന്നു. കെട്ടിടത്തിന്റെ ഭാഗത്ത് നിന്നും ഒരു ശബ്ദം കേട്ടതായി സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓടിപ്പോയി നോക്കിയപ്പോള്‍ നിലത്തു വീണു കിടക്കുന്ന യുവതിയെ കണ്ടെന്നും ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ഇവരെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം ഏപ്രിലിലാണ് ഗീതാഞ്ജലി കമ്പനിയില്‍ ചേര്‍ന്നതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അബ്ദുല്‍ അഹദ് പറഞ്ഞു. കേസിനെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ് അപകട മരണമാണോ ആത്മഹത്യായണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാാണ് ഗീതാഞ്ജലിയും അവരുടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഇളയ സഹോദരന്‍ പ്രഫുല്‍കുമാറും ബംഗളൂരുവില്‍ എത്തിയത്. ബെല്ലാണ്ടൂരിലെ ഒരു വാടക വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button