റിയാദ് :സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഥവാ എംബിഎസ് അഴിമതിയെ തുരത്താനായി മുന്നിട്ടിറങ്ങിയപ്പോള്‍ സൗദി ഖജനാവിലേയ്ക്ക് ഒഴുകിയെത്തിയത് എണ്ണിതിട്ടപ്പെടുത്താനാകാത്ത സമ്പാദ്യം. ഈ മാസം ആദ്യം അഴിമതിക്കുറ്റത്തിന് നിരവധി സൗദി രാജകുമാരന്മാരും ശതകോടീശ്വരന്മാരായ ബിസിനസുകാരും മുന്മന്ത്രിമാരടക്കമുള്ള പ്രമുഖരും അറസ്റ്റിലായിരുന്നു. അമേരിക്കയിലെ സ്വകാര്യ ഏജന്‍സിയെ കൊണ്ട് വന്നാണ് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇവരെക്കൊണ്ട് സത്യം പറയിപ്പിച്ചത്.
ഒടുവില്‍ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളെല്ലാം മടക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതോടെ എണ്ണിത്തിട്ടപ്പെുത്താന്‍ പറ്റാത്ത വിധത്തിലുള്ള രാജ സ്വത്തുക്കളാണ് സൗദിയുടെ ഖജനാവിലേക്ക് എത്താന്‍ പോകുന്നത്. 11 രാജകുമാരന്മാര്‍, നൂറ് കണക്കിന് ബിസിനസുകാര്‍, ഗവണ്‍മെന്റ് ഒഫീഷ്യലുകള്‍, തുടങ്ങിയവരെയായിരുന്നു അഴിമതിക്കുറ്റം ആരോപിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം ആദ്യം പിടികൂടിയിരുന്നത്. ഇവരെയെല്ലാം നിലവില്‍ സൗദിയുടെ തലസ്ഥാമായ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
സൗദിയിലെ യാഥാസ്ഥിതിക നിയമങ്ങളും കടുത്തആചാരങ്ങളും മാറ്റി മറിച്ച് രാജ്യത്തെ മിതവാദ പരമായ ഇസ്ലാമികതയിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചാണ് രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ണായകമായ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇവിടുത്തെ അഴിമതി തുടച്ച് നീക്കുന്നതിനും അദ്ദേഹം ശക്തമായ നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്.
Post Your Comments