Latest NewsIndiaNews

എട്ടുവയസ്സുകാരിയോട് മാതാപിതാക്കളുടെ ക്രൂരത അതിരുകടന്നു

ന്യൂഡല്‍ഹി:  എട്ടുവയസ്സുകാരിയോടുള്ള മാതാപിതാക്കളുടെ ക്രൂരത അതിരുകടന്നു. എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മരത്തില്‍ കെട്ടിയിട്ടു. ഡല്‍ഹിയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്.

ഡല്‍ഹി മെട്രോ സ്റ്റേഷനു സമീപം മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വനിതാ കമ്മിഷന്‍ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രിയാണു സംഭവം. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി ലഹരിക്ക് അടിമയാണെന്നും അതിനാലാണ് മരത്തില്‍ കെട്ടിയിട്ടതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

മെട്രോ സ്റ്റേഷനു സമീപമാണു പതിനൊന്നംഗ കുടുംബം താമസിക്കുന്നത്. ഒന്‍പതു കുട്ടികളടക്കം 11 പേരാണ് അവിടെയുള്ളത്. മദ്യപാനിയായ പിതാവ് ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും ഡല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ മറ്റു രണ്ടു കുട്ടികള്‍ ഭിക്ഷാടനം നടത്തുന്നതായും വനിതാ കമ്മിഷന്‍ കണ്ടെത്തി.

പൊലീസിന്റെ സഹായത്തോടെ കുടുംബത്തോടു സംസാരിക്കുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്ത കമ്മിഷന്‍ കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി. ഭിക്ഷാടനത്തിന് ശേഷം നടപ്പാതകളിലാണ് കിടന്നുറങ്ങുന്നത് എന്ന് കുട്ടികള്‍ കമ്മിഷനെ അറിയിച്ചു.

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button