Latest NewsNewsIndia

അയോധ്യയിൽ രാമക്ഷേത്രം മാത്രമേ പണിയൂവെന്ന് മോഹൻ ഭാഗവത്

ന്യൂഡൽഹി: രാമക്ഷേത്രം മാത്രമേ അയോധ്യയിലെ രാമജന്മ ഭൂമിയിൽ പണിയൂവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അദ്ദേഹം കർണാടകയിലെ ഉഡുപ്പിയിൽ വിഎച്ച്പിയുടെ ‘ധർമ സൻസദ്’ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ക്ഷേത്രം അവിടെ വച്ചിരിക്കുന്ന കല്ലുകൾ കൊണ്ടായിരിക്കും പണിയുക. അവിടെ മറ്റൊന്നും ഉണ്ടാകുകയില്ല. മാത്രമല്ല ക്ഷേത്രത്തിനു മുകളിൽ കാവിക്കൊടി പാറുന്ന ദിവസം അധികം വൈകാതെയെത്തുമെന്നും ഭാഗവത് പറഞ്ഞു.

നമ്മൾ ക്ഷേത്രം നിർമിച്ചിരിക്കും. അതൊരു പ്രഖ്യാപനം മാത്രമല്ലെന്നും നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഭാഗവത് കൂട്ടിച്ചേർത്തു. പണ്ട് ക്ഷേത്രം നിലനിന്നിരുന്ന അതേ ഗാംഭീര്യത്തോടെ അവിടെ പുതിയ ക്ഷേത്രം പണിയും. 25 വർഷമായി രാമജന്മഭൂമി പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരുടെ മാർഗ നിർദേശ പ്രകാരമായിരിക്കും അത്. എന്നാൽ അതിനുമുൻപു പൊതുബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ നമ്മുടെ ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുകയാണ്. ഇവിടെ പതിവിലും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button