Latest NewsNewsIndia

ബംഗളൂരു ജയിലില്‍ നിന്നും ജയലളിതയുടെ വിരലടയാളം തേടി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍ സമര്‍പ്പിച്ച പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പത്രികയില്‍ ഉണ്ടായിരുന്ന ജയലളിതയുടെ വിരലടയാളം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി പുതിയ നീക്കവുമായി മദ്രാസ് ഹൈക്കോടതി. യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ (യുഐഡിഎ) നിന്നും ശേഖരിച്ച ജയലളിതയുടെ വിരലടയാളം കോടതിയില്‍ സമര്‍പ്പിക്കാന്‍ ബംഗളൂരു ജയില്‍ അധികൃതരോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.

ബംഗളൂരുവിലെ പരപ്പന അഗ്രഹാരയിലെ സെന്‍ട്രല്‍ ജയിലില്‍ ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സൂപ്രണ്ടിനോടാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. ഡിസംബര്‍ 8 ന് വിരലടയാളങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണം എന്ന് ജസ്റ്റിസ് പി വേല്‍മുരുഗന്‍ വ്യക്തമാക്കി.

2014 ല്‍ 65.66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ജയലളിത ജയിലില്‍ കഴിയുന്നത്. കര്‍ണാടക ഹൈക്കോടതി എല്ലാ കുറ്റങ്ങളും റദ്ദാക്കിയെങ്കിലും സുപ്രീം കോടതി അവരെ കുറ്റക്കാരിയായി കണ്ടെത്തി. പിന്നീട് ജയലളിത മരണമടഞ്ഞതിനുശേഷം, സുപ്രീംകോടതി കേസില്‍ ഉള്‍പ്പെട്ട 3 പ്രതികള്‍ക്ക് നാലു വര്‍ഷം വീതം തടവു ശിക്ഷ നല്‍കി – വി.കെ. ശശികല, കെ. ഇളവരശി, വി എന്‍ സുധകാരന്‍ എന്നിവരാണ് ഇവര്‍.

എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയോട് ഡോ. ശരവണന്‍ കഴിഞ്ഞ തവണ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശം നിയമവിരുദ്ധമാണ്. ഇതില്‍ പാര്‍ട്ടി അധ്യക്ഷയുടെ വ്യാജ വിരലടയാളമാനുള്ളത്. ഇതു പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. ശരവണന്‍ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്.

 

shortlink

Post Your Comments


Back to top button