സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിൽ അവസരം. ജൂനിയര്‍ ക്ലാര്‍ക്ക്, സെക്രട്ടറി/ അസി. സെക്രട്ടറി/ ഇന്റേണല്‍ ഓഡിറ്റര്‍/ബ്രാഞ്ച് മാനേജര്‍ ജി.എം./എ.ജി.എം, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലായി 295 ഒഴിവുകളിലേക്കാണ് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘങ്ങളിലേക്കും തസ്തികകളിലേക്കും അപേക്ഷിക്കാവുന്നതാണ്. എഴുത്തു പരീക്ഷ, വിവിധ സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിൽ പരീക്ഷാ ബോര്‍ഡ് നല്‍കുന്ന ലിസ്റ്റില്‍ നിന്നും സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് പ്രകാരമാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുക.
150 രൂപയാണ് ഒരു സംഘത്തിലേക്ക്/തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അടയ്‌ക്കേണ്ട ഫീസ്. (എസ്.സി./എസ്.ടി. വിഭാഗത്തിന് 50 രൂപ). അധികമായി അപേക്ഷിക്കുന്ന ഓരോ സംഘത്തിനും/തസ്തികയ്ക്കും 50 രൂപ അധികമായി അടയ്ക്കേണ്ടതാണ്. . ഒന്നില്‍ കൂടുതല്‍ തസ്തികയ്ക്കും/ സംഘത്തിലേക്കും അപേക്ഷക്കും ഒരു അപേക്ഷ ഫോമും ഒരു ചെലാന്‍/ഡിമാന്റ് ഡ്രാഫ്റ്റും മതിയാകും.(ചെലാന്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ അപേക്ഷാഫോമിനൊപ്പം കൊടുത്തിട്ടുണ്ട്)
അപേക്ഷാഫീസ് ഫെഡറല്‍ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക്, എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ ചെലാന്‍ വഴി നേരിട്ടോ,ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നീ ബാങ്കുകളില്‍ നിന്നും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ക്രോസ് ചെയ്ത ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമായും ഫീസ് അടയ്ക്കാവുന്നതാണ്. വിജ്ഞാപന തീയതിക്ക് ശേഷം എടുക്കുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ പരിഗണിക്കുകയുള്ളൂ.
ഡിസംബര്‍ ആറിന് വൈകീട്ട് 5 മണിക്കു മുന്‍പായി അപേക്ഷയും അനുബന്ധ രേഖകളും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡില്‍ ലഭിക്കണം.
മേൽവിലാസം ; സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് , കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം – 695001. ഫോണ്‍ – 0471-2468690, 2468670
വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ;സിഎസ്ഇബി സിഎസ്ഇബി 1
അവസാന തീയതി ; ഡിസംബര്‍ 6
Post Your Comments