Latest NewsNewsIndia

മരത്തില്‍ കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടി: കാരണം ആരെയും അമ്പരപ്പിക്കുന്നത്

ന്യൂഡല്‍ഹി : പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. മരത്തില്‍ കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത് ഡല്‍ഹി മെട്രോ സ്‌റ്റേഷന് സമീപത്തായാണ്. സംഭവം നടന്നത് വ്യാഴാഴ്ച രാത്രിയാണ്. പെൺകുട്ടി ലഹരിക്ക് അടിമയാണെന്നും അതിനാലാണു കെട്ടിയിട്ടതെന്നുമാണു മാതാപിതാക്കള്‍ പറയുന്നത്. പക്ഷെ പെൺകുട്ടി മിണ്ടാന്‍ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നു. വിവരമറിഞ്ഞു വനിത കമ്മിഷന്‍ അധികൃതര്‍ സ്ഥലത്തെത്തി. തങ്ങള്‍ കണ്ട സംഭവം ഞെട്ടിക്കുന്നതാണെന്നു അവർ പറയുന്നു.

തുടർന്ന് കമ്മീഷൻ പൊലീസിന്റെ സഹായത്തോടെ കുടുംബത്തോടു സംസാരിക്കുകയും കൗണ്‍സിലിങ് നടത്തുകയും ചെതു. അതിനു ശേഷം കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി. കുട്ടികള്‍ ഭിക്ഷാടനത്തിലൂടെ ദിനംപ്രതി 300 രൂപവീതം ലഭിക്കാറുണ്ടെന്നും രാത്രി കുടുംബത്തോടൊപ്പം നടപ്പാതകളിലാണ് ഉറങ്ങാറുള്ളതെന്നും കമ്മിഷനെ അറിയിച്ചു. പതിനൊന്നംഗ കുടുംബം ഡല്‍ഹി മെട്രോ സ്റ്റേഷനു സമീപമാണു താമസിക്കുന്നത്.

കമ്മിഷന്‍ ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടു കുട്ടികള്‍ ഭിക്ഷാടനം നടത്തുന്നതായും കണ്ടെത്തി. അവിടെയുള്ളത് ഒന്‍പതു കുട്ടികളടക്കം 11 പേരാണ്. കൂടാതെ ഇവരുടെ മാതാവ് ഗര്‍ഭിണിയുമാണ്. മദ്യപാനിയായ പിതാവ് ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും ഡല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button