Latest NewsNewsIndia

നിർധന രോഗികൾക്ക് അഭയകേന്ദ്രമായി ഒരാശുപത്രി : ക്യാൻസറും ഹൃദ്രോഗവും ഉൾപ്പെടെ ചികിത്സ സൗജന്യം

തിരുവനന്തപുരം: ആശുപത്രികൾ കച്ചവടകേന്ദ്രങ്ങളായി മാറിയ ഈ കാലത്ത് നിർദ്ധനരോഗികൾക്ക് ആശ്വാസമായി ഒരു ആതുരാലയം. മാരക രോഗങ്ങളായ ക്യാൻസറും ഹൃദ്രോഗങ്ങളും ഒക്കെ ഇവിടെഎത്തിയാൽ ചികിത്സ കൊണ്ട് ഭേദമാക്കുന്നു. 2500 രൂപയിൽ കുറഞ്ഞ മാസ വരുമാനം ഉള്ള ആളുകൾക്കാണ് തികച്ചും സൗജ്ജന്യമായി ചികിത്സ നൽകുന്നത്.

സെൻട്രൽ ഗവണ്മെന്റിന്റെ കീഴിലുള്ള പോണ്ടിച്ചേരിയിലെ ജിപ്മർ ഹോസ്പിറ്റലിൽ . (ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) ആണ് ഈ സൗജന്യം ലഭിക്കുന്നത്. 2500 രൂപയിൽ കൂടുതൽ വരുമാനമുള്ള ഇവിടെ എത്തുന്ന രോഗികൾക്ക് താമസ സൗകര്യം വെളിയിൽ റൂം എടുക്കണം, കീമോ പോലെയുള്ള മരുന്നുകൾ വെളിയിൽ നിന്ന് വാങ്ങിക്കൊടുക്കണം.

ധാരാളം ബുക്കിങ് ഉള്ളതുകൊണ്ട് തന്നെ രോഗാവസ്ഥയുടെ ഗൗരവം കണക്കിലാക്കിയാണ് ചികിത്സ നടത്തുന്നത്. ക്യാൻസറും ഹൃദ്രോഗവും അടക്കം (ആൻജിയോപ്ലാസ്റ്റി ചികിത്സ സ്‌റ്റെന്റ് അടക്കം) കേരളത്തിൽ ലക്ഷങ്ങൾ വരുന്ന ഓപ്പറേഷനുകൾ സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റലാണിത്. എന്നാല്‍ ഇതിനു വേണ്ട കാര്യങ്ങള്‍ ഇപ്പോള്‍ വാങ്ങി കൊടുക്കണമെന്നാണ് നിയമം. ഇതിനു മുന്‍പ് പൂര്‍ണ്ണമായും സൌജന്യം ആയിരുന്നെങ്കിലും ഇപ്പോള്‍ 2500 രൂപ മാസവരുമാനത്തിൽ താഴെയുള്ള നിർദ്ധനർക്കാണ് മുൻഗണന.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ( Ministry of Health and Family Welfare)കീഴിലുള്ള ഈ ആശുപത്രിയിലേക്ക് ദിവസേന ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടിയെത്തുന്നത്.തമിഴ്‌നാട്ടിൽ കന്യാകുമാരി മുതൽ ചെന്നൈ വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ഇവിടെ എത്തുന്നു. ഈസ്റ് കോസ്റ്റ് ലേഖകൻ ഈ ആശുപത്രിയിലേക്ക് വിളിച്ചപ്പോൾ മുൻപ് പൂർണ്ണമായും സൗജന്യമായിരുന്ന ഈ ആശുപത്രി ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ കൂടെ മേൽനോട്ടത്തിലാണെന്നും അതിനാൽ തന്നെ ചികിത്സക്ക് ആവശ്യമായ മരുന്നുകളും കീമോതെറാപ്പിയുടെ മരുന്നുകളും മറ്റും വെളിയിൽ നിന്ന് വാങ്ങി കൊടുക്കണം എന്നാണു അറിയാൻ കഴിഞ്ഞത്.

എന്നിരുന്നാലും മറ്റ് ആശുപത്രികളെ അപേക്ഷിച്ചാൽ നാലിരട്ടി കുറവാണ് ഈ ആശുപത്രി ചിലവുകൾ. പല പ്രമുഖ ആശുപത്രികളിലും പല ലക്ഷങ്ങൾ പറഞ്ഞ ആൻജിയോപ്ലാസ്റ്റി ചികിത്സ സ്റ്റെന്റ് അടക്കം ഇവിടെ സൗജന്യമായി ചെയ്ത് കൊടുക്കുന്നു.

വിലാസം: ജിപ്മർ ഹോസ്പിറ്റൽ, ധന്വന്തരി നഗർ, പോണ്ടിച്ചേരി
JIPMER, Dhanvantri Nagar, Gorimedu, Puducherry- 605006
FOR HOSPITAL & PATIENT RELATED:
Hospital Office : 0413-2296000 Emergency Service : 0413-2296562 (24 Hrs),
Email : hospitaloffice@jipmer.edu.in
website : http://jipmer.edu.in

shortlink

Related Articles

Post Your Comments

Related Articles


Back to top button