ചെന്നൈ: തമിഴ്‌നാട്ടിലെ സേലം പൊലീസിന് ലഭിക്കേണ്ട പരാതി എത്തിയത് അമേരിക്ക ഓറിഗണിലെ സേലം പൊലീസിന്. ഒന്നരക്കിലോമീറ്റര്‍ ഓടാന്‍ ഓട്ടോക്കാര്‍ 50 രൂപ ഈടാക്കുന്നെന്ന പരാതിയാണ് പൊലീസ് സ്റ്റേഷന്‍ മാറി ലഭിച്ചത്. ട്വിറ്ററിലൂടെ ടാഗ് ചെയ്ത് നല്‍കിയ പരാതിയാണ് സ്റ്റേഷന്‍ മാറിപോയത്. എന്നാല്‍ പരാതി അമേരിക്കയിലെ സേലം പൊലീസ് പരിഗണിക്കുക തന്നെ ചെയ്തു. ഞങ്ങള്‍ ഓറിഗണിലെ സേലം പൊലീസ് ആണെന്ന് പറഞ്ഞുകൊണ്ടുള്ള മറുപടി അരുണാനന്ദിന് നല്‍കുകയും ചെയ്തു. അരുണാനന്ദിന്റെ ട്വീറ്റിനും അതിനോടുള്ള സേലം പൊലീസിന്റെ മറുപടിയും ട്വിറ്ററില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ബംഗളൂരുവില്‍നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥ ഡി രൂപ ഐ പി എസ് ഉള്‍പ്പെടെയുള്ളവര്‍ അരുണാനന്ദിന്റെ ട്വീറ്റിനോടും ഒറിഗണ്‍ പൊലീസിന്റെ മറുപടിയോടും ചിരിക്കുന്ന ഇമോജികളുമായി പ്രതികരിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയായ അരുണാനന്ദ് എന്ന യാത്രക്കാരനാണ് യേര്‍ക്കാടിലെ ഓട്ടോറിക്ഷക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നെന്ന പരാതി ട്വിറ്ററിലൂടെ ഉന്നയിച്ചത്. സേലം പോലീസ്, തമിഴ്‌നാട് മുഖ്യമന്ത്രി, ദിനകരന്‍ ഓണ്‍ലൈന്‍, ദിനതന്തി എന്നിവരെ ടാഗും ചെയ്തു.പക്ഷെ ടാഗ് ചെയ്ത സേലം പൊലീസ് സ്‌റ്റേഷന്‍ മാറിപോയി. തമിഴ്‌നാട്ടിലെ സേലം പൊലീസിനു പകരം ഓറിഗണിലെ സേലം പൊലീസ് ഡിപ്പാര്‍ട്‌മെന്റിനെയാണ് അരുണാനന്ദ് അറിയാതെ ടാഗ് ചെയ്തത്. നവംബര്‍ 20 നായിരുന്നു അരുണാനന്ദിന്റെ ട്വീറ്റ്.
Post Your Comments