ജയ്പുര്‍: എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത് ആറ് മണിക്കൂര്‍ വൈകി. വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി എയര്‍ ഇന്ത്യ യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ടി വന്നത് ആറു മണിക്കൂര്‍ നേരം. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവാന്‍ തയ്യാറായി നിന്ന 114 യാത്രക്കാരെയാണ് ടയറുമാറ്റം വലച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് രാത്രി 8 മണിവരെ വൈകിയത്. യാത്രക്ക് തയ്യാറായി എത്തിയവരോട് വിമാനത്തിന്റെ ടയറിന്റെ കാറ്റ് പോയി എന്നാണ് അധികൃതര്‍ ആദ്യം അറിയിച്ചത്. അത് മാറ്റിയ ശേഷം വിമാനം പുറപ്പെടുമെന്നും പിന്നാലെ അറിയിച്ചു.
ജയ്പൂരില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ടയറിന് തകരാര്‍ പറ്റിയിരുന്നെങ്കിലും ടേക്ക് ഓഫിനു സമയമായപ്പോള്‍ മാത്രമാണ് ഇതേപ്പറ്റി അധികൃതര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് ഡല്‍ഹി-ജോധ്പുര്‍ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ടയര്‍ എത്തിയ്ക്കുകയായിരുന്നെന്നും വിമാന അധികൃതര്‍ അറിയിച്ചു.
വിമാനം വൈകിയതില്‍ യാത്രക്കാര്‍ രോഷാകുലരാകുകയും 30 പേര് യാത്ര റദ്ദാക്കുകയും ചെയ്തു. ശേഷിച്ച 84 യാത്രക്കാരുമായാണ് ആറു മണിക്കൂര്‍ വൈകി രാത്രി 8 മണിക്ക് വിമാനം പുറപ്പെട്ടത്.
Post Your Comments