മുംബൈ: 2003-ല്‍ മാതാപിതാക്കളില്‍ നിന്ന് അബദ്ധത്തില്‍ കൈവിട്ടു പോയ പൂജ എന്ന പെൺകുട്ടി 14 വര്‍ഷത്തിനു ശേഷം രക്ഷിതാക്കളെ കണ്ടെത്തി. നവി മുംബൈയിലെ ഒരു അനാഥാലയത്തിലാണ് 14 വർഷം പൂജ ജീവിച്ചത്. അയോധ്യയിലെ റെയില്‍വേ സ്‌റ്റേഷനില്‍ കളിച്ചു കൊണ്ടിരുന്ന പൂജ അബദ്ധത്തില്‍ മുംബൈയിലേക്കുള്ള ട്രെയിനിൽ പെട്ടുപോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ പോലീസ് തന്നെ അനാഥാലയത്തിൽ ഏൽപ്പിക്കുകയായിരുന്നു.
2009-ല്‍ ഒരു വീട്ടില്‍ ജോലിക്ക് ചേര്‍ന്ന പൂജ വീട്ടുടമസ്ഥരോട് തന്റെ കഥ പറഞ്ഞിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീട്ടുടമസ്ഥൻ പ്രദേശിക പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ ലക്‌നൗവിലെ ഭീകരവാദ വിരുദ്ധ സേന മേധാവി സന്തോഷ് തിവാരിയുടെ സഹായം തേടി. തുടര്‍ന്ന് തിവാരി പോലീസ് പൂജയുടെ പിതാവിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ദൗത്യ സേനയെ രൂപീകരിക്കുകയും പൂജ പറഞ്ഞ പേരുകള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പരിശോധിക്കുകയുമായിരുന്നു. തുടര്‍ന്ന് ആ 11 കാരിയുടെ മനസില്‍ ഉണ്ടായിരുന്ന ഓര്‍മയുടെ അടിസ്ഥാനത്തില്‍ തന്റെ വീടും രക്ഷിതാക്കളെയും കണ്ടെത്തുകയായിരുന്നു.
Post Your Comments