ന്യൂഡൽഹി: രാഷ്ട്രപതി ഭവൻ ആഴ്ചയിലെ അവസാന നാലു ദിവസം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനായി തീരുമാനിച്ചു. വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെയുള്ള നാലു ദിവസങ്ങളിലാണ് രാഷ്ട്രപതി ഭവനിൽ സന്ദർശകരെ അനുവദിക്കുന്നത്. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലുവരെയുള്ള സമയങ്ങളിൽ പൊതുജനങ്ങൾക്ക് രാഷ്ട്രപതി ഭവൻ സന്ദർശിക്കാം. ഒരാൾക്ക് 50 രൂപയാണ് ഫീസ്. എട്ടുവയസ്സിനു താഴെയുള്ളവർക്ക് ഫീസിൽ ഇളവുണ്ട്.
വിദേശികളായ സന്ദർശകർ പാസ്പോർട്ട് കരുതേണ്ടതാണ്. ഇന്ത്യക്കാർ ആണെങ്കിൽ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. രണ്ടാം നമ്പർ ഗേറ്റായ രാജ്പഥ്, ഹുക്മി മായി മാർഗ്, ചർച്ച് റോഡ് എന്നിവയിലൂടെയാണ് സന്ദർശകർ പ്രവേശിക്കേണ്ടതും പുറത്തിറങ്ങേണ്ടതും. സന്ദർശന പാസിനായി ഓൺലൈൻ ബുക്കിംഗ് സൗകര്യമുണ്ട്.
Post Your Comments