ചെന്നൈ: കാഞ്ചീപുരം സത്യഭാമ കൽപിത സർവകലാശാലയിൽ വിദ്യാർഥിനി ജീവനൊടുക്കി. ഇതേ തുടർന്ന് ക്യാംപസ് കെട്ടിടത്തിനു രോഷാകുലരായ സഹപാഠികൾ തീവച്ചു. സംഭവം നടന്നത് രാത്രി എട്ടരയോടെയായിരുന്നു.
അക്രമം അരങ്ങേറിയത് ഒന്നാം വർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ ആന്ധ്ര സ്വദേശിനി രാഗമൗലിക ഹോസ്റ്റലിൽ ജീവനൊടുക്കിയതിനെത്തുടർന്നാണ്. ആത്മഹത്യയ്ക്കു കാരണം കോളജ് അധികൃതരുടെ മോശം പെരുമാറ്റമാണെന്ന് വിദ്യാർഥികൾ ആരോപിച്ചു. അതേസമയം, പരീക്ഷയിൽ കോപ്പിയടിച്ചതിനു കുട്ടിയെ പിടികൂടിയിരുന്നതായി സർവകലാശാലാ അധികൃതർ പറയുന്നു.
Post Your Comments