ഭോപ്പാല്‍: അടുത്ത അധ്യയന വര്‍ഷം മുതല്‍ മധ്യപ്രദേശിലെ സ്‌കൂള്‍ കുട്ടികളുടെ പാഠപുസ്തകത്തില്‍ രജപുത്ര റാണി പദ്മാവതിയെക്കുറിച്ചുളള കഥയും ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. വളച്ചൊടിച്ച ചരിത്രമാണ് പുതിയ തലമുറയെ പഠിപ്പിക്കുന്നതെന്നും അത് പരിഹരിക്കുന്നതിനാണ് പാഠപുസ്തകത്തില്‍ പദ്മാവതിയുടെ കഥ ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വികലമായ ചിത്രങ്ങളില്‍ നിന്നല്ല കുട്ടികള്‍ പദ്മാവതിയെ മനസിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാനത്ത് പദ്മാവതി സിനിമ നിരോധിച്ച മുഖ്യമന്ത്രിയെ ആദരിക്കാന്‍ രജപുത്ര സമുദായം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഗുജറാത്തിലും ചിത്രം നിരോധിച്ചിരുന്നു.
Post Your Comments