Latest NewsNewsGulf

ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ സൗദി സൈനികന് ജയില്‍ ശിക്ഷ

ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ സൗദി സൈനികന് ജയില്‍ ശിക്ഷ. സൈനികന് 23 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. മാത്രമല്ല തടവ് ശിക്ഷയ്ക്ക് ശേഷം രാജ്യം വിടുന്നതിന് വലക്കുമേര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇയാള്‍ക്കെതിരെ തീവ്രവാദ ആശയം പ്രചരിപ്പിച്ചതിനും മറ്റും നിരവധി തെളിയുകള്‍ ലഭിച്ചിട്ടുണ്ട്.

ഇയാള്‍ ഭീകരവാദ സംഘടനയായ ഐഎസിനെ പിന്തുണച്ചു എന്നതാണ് കേസ്. കൂടാതെ ഭീകരവാദ ആശയങ്ങള്‍ സൈനികന്‍ പ്രചരിപ്പിച്ചതായി കണ്ടെത്തപ്പെട്ടു. ഇയാളുടെ സോഷ്യല്‍ മീഡിയിലെ പ്രൊഫൈല്‍ ചിത്രം അല്‍ ഖാഇദയുടെ മുന്‍ നേതാവ് ഉസാമ ബിന്‍ലാദിന്റെതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇയാള്‍ ഉസാമ ബിന്‍ലാദിന്റെ പ്രവൃത്തികളെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രചരണം നടത്തി. ജനങ്ങളില്‍ അസഹിഷ്ണുത ഉണ്ടാക്കുവാന്‍ ശ്രമിക്കുകയും സൗദി ഭരണകൂടത്തെ അട്ടിമറിക്കാനായി ഇയാള്‍ ഭരണകൂടത്തിനെതിരെ വ്യാജ പ്രചരണം നടത്തുകയും ചെയ്തിട്ടുണ്ട്. ജിഹാദ് ആശയവുമായി ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നതിന് സിറിയ ഉള്‍പ്പെടെയുള്ള രാജൃങ്ങളില്‍ പോയി എന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button