KeralaCinemaLatest NewsNews

അശ്ലീല വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി : വീഡിയോ കാണാം

തിരുവനനന്തപുരം: അശ്ലീല വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി അജിന മേനോന്‍. തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ തന്റെ സുഹൃത്തായ യുവതിയും കൂട്ടുകാരനും ചേര്‍ന്ന് തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു എന്ന് അജീന ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്. സൗഹൃദത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് വ്യക്തി വൈരാഗ്യം തീര്‍ക്കാനായി ഉപയോഗിക്കുന്നത്.

സുഹൃത്തായ യുവതി സീരിയല്‍ നടിയാണ്. സുഹൃത്തായ യുവതിയും കൂട്ടുകാരനും പെണ്‍വാണിഭ സംഘത്തില്‍ പെടുന്നവരാണെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ക്രിമിനലുകളായ ഇരുവരും കൊച്ചിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തുകയാണെന്നും അജീന ആരോപിക്കുന്നു. തനിക്കിപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ് ആത്മഹത്യയല്ലാതെ മുന്നില്‍ വേറെ വഴി ഇല്ലെന്നും അജീന പറയുന്നു.

കൊടും കുറ്റവാളികളായ ഇവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും അതിനായി എല്ലാവരടേയും സഹായവും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവരുടെ വലയില്‍ ഇനി ആരും വീഴരരുത് എന്നും നടി മുന്നറിയിപ്പു നല്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button