ചെന്നൈ: രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് രജനികാന്തിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ. ഉടൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് സ്റ്റൈൽ മന്നൻ രജനികാന്ത് പറയുന്നത്. അദ്ദേഹം ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇറങ്ങേണ്ട അത്യാവശ്യമില്ല. ആരാധകരെ അടുത്ത മാസം പിറന്നാൾ ആഘോഷങ്ങൾക്കുശേഷം (ഡിസംബർ 12) കാണുമെന്ന് രജനി പറഞ്ഞു. അദേഹം ആന്ധ്രപ്രദേശിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലെ സന്ദർശനത്തിനുശേഷം തിരിച്ചെത്തിയതായിരുന്നു.
രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന്റെ സൂചനകൾ അടുത്തിടെയായി പല പരിപാടികളിൽ പങ്കെടുക്കുമ്പോൾ അദ്ദേഹം നൽകിയിരുന്നു. അടുത്ത കാലത്ത് ആരാധകരെ അഭിസംബോധന ചെയ്തപ്പോൾ ‘യുദ്ധത്തിനായി ഒരുങ്ങിയിരിക്കാന്‍’ ആഹ്വാനം ചെയ്യുന്നതിനൊപ്പം ‘സംവിധാനം ചീഞ്ഞ് അളിഞ്ഞിരിക്കുന്നു’വെന്നു പറഞ്ഞതും രാഷ്ട്രീയ പ്രവേശനത്തിനു മുന്നൊരുക്കമായി വിലയിരുത്തപ്പെട്ടിരുന്നു.
Post Your Comments