നിരാമയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. നിരാമയ റിസോർട്ട് ഡിവൈഎഫ്ഐ തല്ലിപൊളിച്ചുവെന്നും കയ്യേറിയെങ്കിൽ നിയമപരമായാണ് ഒഴിപ്പിക്കേണ്ടതെന്നും വിഷ്‌ണു എന്ന യുവാവ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം;
നിരാമയ റിസോർട്ട് ഡിവൈഎഫ്ഐ തല്ലിപൊളിച്ചു. കോടികളുടെ നഷ്ടം എന്നാണ് വിലയിരുത്തൽ. ഞാൻ ഉൾപ്പെടെ നൂറുകണക്കിന് ആൾക്കാർക്ക് തൊഴിൽ തന്ന സ്ഥാപനമാണ്. കയ്യേറിയെങ്കിൽ നിയമപരമായി ഒഴിപ്പിക്കണം. അതല്ലാതെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തല്ലിപ്പൊളിക്കാൻ തുടങ്ങിയാൽ പുതിയ സംരംഭങ്ങൾ ഇവിടേക്ക് വരാതാകും. ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാർ തൊഴിൽ തേടി വീണ്ടും പുറത്ത് അലയേണ്ടിവരും. ആരോട് പറയാൻ.
Leave a Comment