Latest NewsNewsIndia

ആദായനികുതി നിയമം പരിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആദായനികുതി നിയമം പരിഷ്ക്കരിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിനായി കരട് നിർദേശങ്ങൾ തയ്യാറാക്കുന്നതിനായി ആറംഗസമിതിയെ നിയോഗിച്ചു. 1961 ല്‍ ഉണ്ടാക്കിയ നിയമം അനുസരിച്ചാണ് നിലവില്‍ ഇന്ത്യയില്‍ ആദായ നികുതി പിരിക്കുന്നത്. നിലവിലെ സാമ്പത്തിക ആവശ്യങ്ങളും യാഥാര്‍ഥ്യങ്ങളും വിലയിരുത്തി പുതിയ നിയമത്തിന് രൂപം നല്‍കാനാണ് ദൗത്യസംഘത്തെ നിയോഗിച്ചിട്ടുള്ളത്.

പരിഷ്കാരത്തിന്റെ ഭാഗമായി കരട് നിർദേശങ്ങൾ ആറു മാസത്തിനകം നൽകണമെന്നാണ് നിർദേശം. രാജ്യത്തെ കോര്‍പ്പറേറ്റ്, ആദായ നികുതികള്‍ ലളിതമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ളത്. കഴിഞ്ഞ വർഷം നികുതി വെട്ടിക്കുന്നത് തടയുന്നതിനായി ജനറല്‍ ആന്റി-അവോയിഡന്‍സ് റൂള്‍സ് (ഗാര്‍) പാസാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button