ഭോപ്പാല്‍: പത്മാവതി സിനിമയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ സിനിമയിലെ പാട്ടുകൾക്കും വിലക്ക്. സ്‌കൂളുകളില്‍ സിനിമയിലെ പാട്ടുകൾ ഉപയോഗിക്കുന്നതിനാണ് വിലക്ക്. പാട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് മധ്യപ്രദേശിലെ ദേവദാസ് ജില്ലയിലെ വിദ്യഭ്യാസ വകുപ്പാണ്.
സ്‌കൂളുകളിലെ സാംസ്‌കാരിക-വിനോദ പരിപാടികളില്‍ സിനിമയിലെ പാട്ടുകള്‍ ഉപയോഗിക്കരുതെന്ന് കാണിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍ നടപടി വിവാദമായതോടെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ നേരിട്ട് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ രാജീവ് സൂര്യവന്‍ശീ സര്‍ക്കുലര്‍ ഇറക്കിയത് ചിത്രത്തിലെ ‘ഘൂമര്‍’ എന്ന പാട്ട് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു. സ്വകാര്യം സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും, പ്രധാനാധ്യാപകര്‍ക്കുമാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സര്‍ക്കുലറില്‍ പാട്ട് വിലക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ രജപുത് കര്‍ണി സേന കത്തു നല്‍കിയിരുന്നുവെന്നും അതിനാലാണ് വിലക്കുന്നതെന്നും പറയുന്നുണ്ട്.
Post Your Comments