കാസര്‍ഗോഡ്: രാജ്യത്തെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് ബോംബാക്രമണ പദ്ധതിയുമായി തീവ്രവാദ സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന ഇന്റലിജൻസ് സന്ദേശത്തെ തുടർന്ന് കടലോര പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒടുവില്‍ കാസര്‍ഗോഡ് കീഴൂര്‍ കടപ്പുറത്ത് നിന്നും സംശാസ്പദമായ സാഹചര്യത്തില്‍ മൂന്നു പേര്‍ പിടിയിലായി.
ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് ബോംബാക്രമണ പദ്ധതിയുമായി എത്തിയത് തങ്ങളാണെന്ന് സമ്മതിച്ചു. സംഘത്തില്‍ ഇരുപത് പേര്‍ ഉണ്ടെന്നാണ് സൂചന.കാസര്‍ഗോഡ് ബി എച് ഇ എല്ലിലും നഗരത്തിലെ ഒരു തിയേറ്ററിലുമാണ് സ്ഫോടനം പദ്ധതിയിട്ടിരുന്നത്. ഈ പദ്ധതിയാണ് പോലീസിന്റെ സമയോചിതമായ പ്രവർത്തനങ്ങളെ തുടർന്ന് തടയാൻ സാധിച്ചത്.
Post Your Comments