കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ജിഎസ്‌ടി നിരക്ക് കുറച്ചിട്ടും സാധാരണക്കാരെ കൊള്ളയടിക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടി. ജിഎസ്ടി 5 ശതമാനമാക്കി കുറച്ചതോടെ ലാഭം നേടാനായി അടിസ്ഥാന വില ഉയര്‍ത്തി തുക ഈടാക്കുന്നത് സോഷ്യൽ മീഡിയയിലും മറ്റും വാർത്ത ആയിരുന്നു. തുടർന്ന് സിറ്റി റേഷനിംഗ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തുകയും തട്ടിപ്പ് പിടികൂടുകയുമായിരുന്നു.
ഉടമകൾക്കിഷ്ടപ്പെട്ട രീതിയിലുള്ള നിരക്കുകളാണ് മിക്കയിടങ്ങളിലും ഈടാക്കുന്നത്.
സംസ്ഥാനമൊട്ടാകെ ഇത്തരത്തിൽ ജിഎസ്‌ടിയുടെ പേരിൽ കൊള്ള നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ പരിശോധന കര്‍ശനമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
Post Your Comments