ദുബായ് : യു.എ.ഇയില്‍ കഴിഞ്ഞ ദിവസം പിടിയിലായ 11 ഭീകരരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ദുബായ് പൊലീസ് പുറത്തുവിട്ടു. 11 ഭീകരരും ഭീകരസംഘടനകള്‍ക്കായി ഖത്തറില്‍ നിന്ന് ധനസഹായം കൈപറ്റുന്നതായി പൊലീസ് കണ്ടെത്തി. 11 പേരില്‍ നിന്നും ഖത്തറിന്റെ പാസ്‌പോര്‍ട്ട് പൊലീസ് കണ്ടെടുത്തു. ഇവര്‍ സൗദി അറേബ്യ, ബഹറിന്‍ ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു .
ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് കൗണ്‍സിലിന്റെ പേരിലോ, ഇന്റര്‍നാഷണല്‍ മുസ്ലിം പണ്ഡിതരുടെ സംഘടനകളുടെ പേരിലോ ആണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മുസ്ലിം പണ്ഡിതരുടെ വേഷം ധരിച്ച ഇവര്‍ മുകളില്‍ പറഞ്ഞ സംഘടനകളുടെ പേരില്‍ മതവിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. ഖത്തറിന്റെ വിവിധ പ്രദേശത്തു നിന്നാണ് ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മതവിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഖത്തര്‍ ഭരണാധികാരികളുടെ അറിവോടുകൂടിയാണെന്നും ദുബായ് പൊലീസ് പറയുന്നു. മതതീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് ഖത്തര്‍ അധികാരികള്‍ ചെയ്യുന്നത്. അത് തടയിടാനുള്ള ഒരു പ്രവര്‍ത്തനവും ഖത്തര്‍ അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന് ദുബായ് പൊലീസ് കുറ്റപ്പെടുത്തി
Post Your Comments