Latest NewsNewsIndia

അതിർത്തിയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യയുടെ നീക്കം

ന്യൂഡൽഹി: ദോക് ലാം സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യയുടെ നീക്കം. അടിയന്തര സാഹചര്യങ്ങളിൽ സൈനിക ട്രൂപ്പുകളുടെ മുന്നേറ്റത്തെ സഹായിക്കുന്ന വിധത്തിൽ അതിർത്തി പ്രദേശങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കാനാണ് പദ്ധതി. ഇതിനായി സൈന്യത്തിലെ എൻജിനീയറിങ് വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്.

പർവതങ്ങളും മലകളും തുരക്കാനുള്ള യന്ത്രങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾക്കായി ഓർഡർ നൽകിക്കഴിഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അതിർത്തി പ്രദേശങ്ങളിൽ അൻപതോളം ചെറു പാലങ്ങൾ നിർമിക്കാനും പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button